Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Will Be Given Polio

Kannur

ജി​ല്ല​യി​ലെ 1,41,810 കു​ട്ടി​ക​ൾ​ക്ക് ഇ​ന്ന് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ൽ​കും

ക​ണ്ണൂ​ർ: ഇ​ന്ന് ന​ട​ക്കു​ന്ന പ​ൾ​സ് പോ​ളി​യോ തു​ള്ളി മ​രു​ന്ന് വി​ത​ര​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യി. പോ​ളി​യോ തു​ള്ളി മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം രാ​വി​ലെ 11.30 ന് ​മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ർ​വ​ഹി​ക്കും.

അ​ന്നേദി​വ​സം രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​ഞ്ചു വ​യ​സ് വ​രെ​യു​ള്ള എ​ല്ലാ കു​ഞ്ഞു​ങ്ങ​ൾ​ക്കും രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച 1573 ബൂ​ത്തു​ക​ൾ വ​ഴി തു​ള്ളി​മ​രു​ന്ന് ന​ൽ​കും.

ജി​ല്ല​യി​ൽ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, സ്കൂ​ളു​ക​ൾ, ബ​സ്‌​സ്റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ തു​ട​ങ്ങി കു​ട്ടി​ക​ൾ വ​രാ​ൻ സാ​ധ്യ​ത​യു​ള്ള എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്ച ബൂ​ത്തു​ക​ൾ സ്ഥാ​പി​ച്ച് പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് ല​ഭ്യ​മാ​ക്കും.

ബ​സ് സ്റ്റാ​ൻ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ 46 ട്രാ​ൻ​സി​റ്റ് ബൂ​ത്തു​ക​ളും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടേ​ത് ഉ​ൾ​പ്പെ​ടെ അ​ഞ്ചു വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ല്കു​ന്ന​തി​ന് 60 മൊ​ബൈ​ൽ ബൂ​ത്തു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, വി​വി​ധ വ​കു​പ്പു​ക​ൾ, റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.


ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ പ​ൾ​സ് പോ​ളി​യോ ദി​ന​ത്തി​ൽ വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ​രെ ക​ണ്ടെ​ത്തി തു​ട​ർ​ന്നു​ള്ള ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ വോ​ള​ന്‍റി​യ​ർ​മാ​ർ/​ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ മു​ഖേ​ന വീ​ടു​ക​ളി​ൽ പോ​ളി​യോ വാ​ക്സി​ൻ ന​ല്കു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്..

 

Latest News

Corehub Up